Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catherine Frank

America

ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ത​റി​ൻ ഫ്രാ​ങ്ക് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി; അ​വ​യ​വ ദാ​ന​ത്തി​ലൂ​ടെ പു​തു​ജീ​വ​ൻ ന​ൽ​കി മ​ട​ക്കം

സൗ​ത്ത് ഡെ​ക്കോ​ഡ: ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷെ​രീ​ഫ് ഡ​പ്യൂ​ട്ടി കാ​ത​റി​ൻ ഫ്രാ​ങ്ക് (26) അ​ന്ത​രി​ച്ചു. സി​യൂ​സ് ഫോ​ൾ​സി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഫ്രാ​ങ്കി​ന് വെ​ടി​യേ​റ്റ​ത്. മൂ​ന്ന് ദി​വ​സ​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​ർ​ന്നി​രു​ന്ന അ​വ​ർ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മി​നെ​ഹാ​ഹ കൗ​ണ്ടി​യി​ലെ ഒ​രു വീ​ട്ടി​ൽ വെ​ടി​യൊ​ച്ച ഉ​യ​ർ​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഫ്രാ​ങ്കി​നും പ​രു​ക്കേ​റ്റ പ്ര​തി​ക്കും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വ​യ​വ ദാ​ന​ത്തി​ലൂ​ടെ മ​ര​ണ​ശേ​ഷ​വും മ​റ്റു​ള്ള​വ​ർ​ക്ക് തു​ണ​യാ​യി മാ​റി​യാ​ണ് കാ​ത​റി​ൻ ഫ്രാ​ങ്ക് യാ​ത്ര​യാ​യ​തെ​ന്ന് ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ബ്രാ​ൻ​ഡ​ൻ ജോ​ൺ ഔ​ട്കെ​ൻ (39) എ​ന്ന പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. സൗ​ത്ത് ഡെ​ക്കോ​ഡ ഡി​വി​ഷ​ൻ ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫ്രാ​ങ്കി​ന്‍റെ വി​യോ​ഗ​ത്തി​ൽ സൗ​ത്ത് ഡെ​ക്കോ​ഡ അ​റ്റോ​ർ​ണി ജ​ന​റ​ൽ മാ​ർ​ട്ടി ജാ​ക്ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up